കണ്ണൂർ : കഴിഞ്ഞ 10 വർഷമായി വിജയൻ്റെ ഭരണകാലത്ത് നല്ല ചൂരയൊക്കെ തിന്ന് സുഖമായി കിടന്നുറങ്ങിയ ശാസ്ത്ര സാഹിത്യ പരിഷത്ത് എന്ന വിജയൻസ് പാർട്ടിയുടെ പോഷക സംഘടന മെല്ലെ തല പുറത്തിട്ട് വിപ്ലവം തുപ്പി തുടങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പു കഴിഞ്ഞ് ഭരണമെങ്ങാനും മാറിയാൽ സിപിഎമ്മിൻ്റെ ബുദ്ധിജീവി തൊഴിലാളി യൂണിയനായ ശാസ്ത്ര സാഹിത്യ പരിഷത്തിന് കുറച്ച് വിപ്ലവവും പ്രതിവിപ്ലവവും നടത്താനുണ്ടാകും എന്നറിയിക്കാനുള്ള ശ്രമത്തിലാണ് സംഘടന. സർക്കാർ ജോലിയിൽ നിന്നൊക്കെ വിരമിച്ച് തോനെ തുക പെൻഷനായി വാങ്ങി തിന്നു കുടിച്ചുറങ്ങുന്ന കുറച്ചു പേരാണ് ശാസ്ത്രത്തിൻ്റെയും സാഹിത്യത്തിൻ്റേയും പേരുപറഞ്ഞ് നടക്കുന്ന പരിഷത്ത് എന്ന ബുദ്ധിജീവി തൊഴിലാളി യൂണിയനിലുള്ളത്. കുട്ടികളാണ് ഇവരുടെ വിപ്ലവ പ്രതിവിപ്ലവ കലാപരിപാടികളിലെ പ്രധാന ഇരകൾ. കുറേ സ്വയം പൊങ്ങികളായ അധ്യാപകരും നാട്ടിൻപുറത്തെ സ്വയം പ്രഖ്യാപിത ബുദ്ധിജീവികളുമൊക്കെയാണ് പരിഷത്തിലെ വിപ്ലവകാരികളിൽ ഏറെയും. ഭരണം മാറി ഇനി യുഡിഎഫ് എങ്ങാനും ഭരണത്തിലെത്തിയാൽ നാട്ടിൽ ഡിവൈഎഫ്ഐ, സിഐടിയു, എസ് എഫ് ഐ, മഹിളാ അസോസിയേഷൻ തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിച്ച് നാട്ടുകാർക്ക് ശല്യമാകാവുന്ന വിഷയങ്ങൾ എടുത്തിട്ട് അലക്കിച്ച് ഉപദ്രവം സൃഷ്ടിക്കുന്നതിനുള്ള അജണ്ട സൃഷ്ടിക്കലാണ് സിപിഎമ്മിൻ്റെ പരിഷ ത്ത് ബുദ്ധിജീവി തൊഴിലാളി യൂണിയനുള്ളത്. ഇനി തുടർഭരണം കിട്ടിയാൽ അടുത്ത അഞ്ച് വർഷം വിജയൻ്റെ കട്ടിലിനടിയിൽ സുഖ വിശ്രമം. ഈ പരിഷത്തിൻ്റെ കണ്ണൂ ജില്ലാ സമ്മേളനം നടത്തിയത് രാജവെമ്പാലകൾ വാഴുന്ന നെടുംപൊയിൽ ചുരത്തിന് താഴെ പെരുന്തോടിയിലുള്ള വേക്കളം എയ്ഡഡ് സ്കൂളിലാണ്. അവിടെ ചില പ്രമേയങ്ങളൊക്കെ ഉരുട്ടിക്കെട്ടി തള്ളി മറിച്ച് പാസാക്കിയത്രെ! അതിൽ രണ്ടാം ദിവസം ഉരുട്ടിയെടുത്ത ഒരു പ്രമേയം ചുവടെ:
പൊതു വിദ്യാലയങ്ങളിലെ പഠനച്ചെലവ് ഉയർത്തുന്ന പ്രവണത തടയാൻ നിയമ നിർമാണം നടത്തുക.
പൊതുവിദ്യാലയങ്ങൾ സമൂഹത്തിലെ ഏറ്റവും അടത്തട്ടിലെ മനുഷ്യർക്ക് എളുപ്പം പ്രാപ്യമാവണം. അതിനാണ് എട്ടാംക്ലാസുവരെയുള്ള കുട്ടികൾക്ക് യൂണിഫോമും ഉച്ചഭക്ഷണവും പാഠപുസ്തകങ്ങളും സർക്കാർ നൽകുന്നത്. ബിരുദതലം വരെ വിദ്യാഭ്യാസം സൗജന്യമാക്കിയതുപോലെപന്ത്രണ്ടാം ക്ലാസുവരെ ഇത് ഉയർത്തേണ്ടതാണ്.
എന്നാൽ ചില എയ്ഡഡ് വിദ്യാലയങ്ങൾ വൻ തുക മുടക്കി പരസ്യങ്ങൾ നൽകിയും മൂലധനമിറക്കി ഡസൻ കണക്കിന് സ്കൂൾ വാഹനങ്ങൾ ഏർപ്പെടുത്തിയും രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ച് വിദൂരസ്ഥലങ്ങളിൽ നിന്ന് പോലും കുട്ടികളെ തങ്ങളുടെ വിദ്യാലയത്തിലെത്തിക്കുകയാണ്. അക്കാദമിക നിലവാരമുയർത്താനുള്ള പരിപാടികൾക്ക് പകരം രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിലൂടെ കുട്ടികളെ ആകർഷിക്കുകയാണ് ചെയ്യുന്നത്. കണ്ണൂർ ജില്ലയിലെ ചില സ്കൂളുകൾ മൂവായിരം രൂപയിലധികം ചെലവുള്ള സ്യൂട്ടുകളാണ് യൂണിഫോമായി നൽകുന്നത്. മാനേജ്മെന്റിന് അമിത ലാഭം കൊയ്യുന്ന കച്ചവടമാണ് ഈ യൂറോപ്യൻ മാതൃകയിലുള്ള യൂണിഫോം. സർക്കാർ സാജന്യമായി നൽകുന്ന യൂണിഫോം ധരിക്കാനുള്ള കുട്ടികളുടെ അവകാശമാണ് ഈ യൂണിഫോം കച്ചവടത്തിലൂടെ ലംഘിക്കപ്പെടുന്നത്.
ഇത്തരം വിദ്യാലയങ്ങൾ സ്മാർട്ട് ക്ലാസ് റൂം എ.ഐ. പഠനം തുടങ്ങിയ പേരുകളിലും പണം പിരിക്കുന്നുണ്ട്. കുട്ടികളുടെ എണ്ണം പെരുപ്പിച്ച് ക്ലാസ് ഡി വിഷൻ വർദ്ധിപ്പിച്ചാലുണ്ടാക്കാവുന്ന നിയമനക്കോഴയിലാണ് ഇവരുടെ നോട്ടം.
ഇത്തരം പ്രവണതകളെക്കുറിച്ച് അന്വേഷണം നടത്തി പഴുതടക്കുന്ന വകുപ്പുകൾ കേരള വിദ്യാഭ്യാസ ചട്ടത്തിലുൾപ്പെടുത്തണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കണ്ണൂർ ജില്ലാ സമ്മേളനം കേരള സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. -
ഇതാണ് പ്രമേയം. ഏത് കോന്തനാണ് പ്രമേയം ഉണ്ടാക്കി അവതരിപ്പിച്ചതെന്ന് അറിയിച്ചിട്ടില്ല. പക്ഷെ പരമാവധി വിഷം മുഴുവൻ പുറത്തേക്ക് തുപ്പിയിട്ടുണ്ട്. പ്രമേയത്തിൻ്റെ ആദ്യഭാഗം വളരെ ഭംഗിയായി വാഴ്ത്തു പുകഴ്ത്തുപാട്ടാണ്. തുടർന്ന് കുറച്ച് ആവശ്യങ്ങൾ. എന്നാൽ എന്ന് തുടക്കുന്ന പാരഗ്രാഫ് മുതൽ നോക്കൂ, കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസ രംഗത്ത് സർക്കാരിനേക്കാൾ മികവിൽ വിദ്യാഭ്യാസ നിലവാരം പ്രാവർത്തികമാക്കുന്ന എയ്ഡഡ് സ്കൂളുകളിലേക്ക് തുരന്നു കയറി അബദ്ധബുദ്ധിജീവി സിദ്ധാന്തങ്ങൾ തള്ളിക്കയറ്റാൻ ശ്രമിക്കുന്ന പരിഷത്തെന്ന മൂടു താങ്ങി സംഘടനയുടെ ഒരു നാറിയ മുഖം ആഭാഗത്ത് തെളിയുകയാണ്. ലവൻ്റെ ജില്ലാ സമ്മേളനം നടത്തിയത് തന്നെ ഒരു എയ്ഡഡ് യുപി സ്കൂളിലാണ് എന്നതാണ് കോമഡി. മാനേജ്മെൻ്റ് സ്കൂളിൻ്റെ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച് അവിടെ സമ്മേളനം നടത്തിയ ശേഷം അതേ എയ്ഡഡ് സംവിധാനത്തിൻ്റെ അവകാശങ്ങൾക്ക് മുകളിൽ തുപ്പുന്ന ഒരു പരിഷത്ത്. എന്നാൽ പിന്നെ വിജയനോട് പറഞ്ഞ് ഒരു ഫൈവ് സ്റ്റാർ സർക്കാർ സ്കൂളിലോ സെവൻ സ്റ്റാർ ബാർ ഹോട്ടലിലോ സ്പാ അടക്കമുള്ള റിസോർട്ടി ലോ സമ്മേളനം നടത്തിക്കൂടായിരുന്നോ ബുദ്ധിജീവി സഖാക്കളേ? പറ്റിയില്ലെങ്കിൽ വല്ല കടത്തിണ്ണയിലോ ഓ ല ഷെഡ്ഡിലോ എങ്കിലും സമ്മേളനം നടത്തി എളിമയോടെ പ്രമേയം അവതരിപ്പിക്കാമായിരുന്നില്ലേ? കുടിക്കുന്ന വെള്ളത്തിൽ കുണ്ടി കഴുകുന്ന പണിയായില്ലേ ബുദ്ധിജീവി സഖാക്കളേ ? ശങ്കരാടി ചോദിച്ചതുപോലെ ലേശം ഉളുപ്പ് ?
എയ്ഡഡ് വിദ്യാലയങ്ങളാണ് നാടിൻ്റെ വിദ്യാഭ്യാസ നിലവാരത്തിൻ്റെ അളവുകോൽ. ആ എയ്ഡഡ് വിദ്യാലയങ്ങൾ ഒരുക്കുന്ന സൗകര്യങ്ങളോട് കിടപിടിക്കാനാണ് എല്ലാ കാലത്തും സർക്കാരുകൾ ശ്രമിച്ചു വരുന്നത്. ഒരു മത്സരം ' എയ്ഡഡ് വിദ്യാലയങ്ങളിൽ ഒരുക്കുന്ന സൗകര്യങ്ങൾ കാലഘട്ടങ്ങൾക്കനുസരിച്ച് മികച്ചവയാണ്. സർക്കാർ സ്കൂളുകളും അതുപോലെയാക്കി മാറ്റിയാൽ എയ്ഡഡ് സ്കൂളുകൾ തനിയെ ഇല്ലാതായിക്കോളും. എന്നാൽ കട്ടുമുടിക്കുന്നതല്ലാതെ സർക്കാർ സ്കൂളുകൾക്കും അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്കും പുരോഗമനപരമായ തൊന്നും വൃത്തിയായ ചെയ്തു കൊടുക്കാൻ കഴിയാത്ത സർക്കാരുകളെ വിമർശിക്കാതെ നല്ല നിലവാരത്തിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്ഥാപനങ്ങളെ അവഹേളിച്ച് പ്രമേയം പാസാക്കണമെങ്കിൽ അത് പരിഷത്തിലെ ബുദ്ധിജീവി തൊഴിലാളി യൂണിയന് മാത്രമേ കഴിയൂ. കുട്ടികൾ നല്ല നിലവാരമുള്ള വസ്ത്രം ധരിക്കുന്നത് പരിഷത്തിന് സഹിക്കുന്നില്ല, സൗകര്യങ്ങളെ കുറിച്ച് പ്രചാരണങ്ങൾ നടത്തുന്നത് പരിഷത്തിന് സഹിക്കുന്നില്ല, വാഹനങ്ങൾ ഉപയോഗിക്കുന്നത് പരിഷത്തിന് സഹിക്കുന്നില്ല, എല്ലാ ഭൗതീക സൗകര്യങ്ങളും സർക്കാർ നിശ്ചയിക്കുന്ന മാനദണ്ഡങ്ങളും പാലച്ചു കൊണ്ട് എയ്ഡഡ് സ്കൂളുകളിൽ നിയമനം നടത്തുന്നതും പരിഷത്തിലെ മാർക്സിസ്റ്റ് മൂടു താങ്ങികൾക്കും അടിയാന്മാർക്കും സഹിക്കുന്നില്ല. ഇവർ ചുമക്കുന്ന മാർക്സിസമെന്ന മൂലധനം കൊണ്ട് ഒരു ചുണ്ണാമ്പും ചെയ്യാൻ കൊള്ളില്ല എന്നറിയാവുന്ന പരിഷത്തുകാരന് നല്ല വിദ്യാഭാസം നൽകുന്ന എയ്ഡഡ് സ്ഥപനങ്ങളെ നശിപ്പിച്ച് വിപ്ലവ സൂക്കേട് തീർക്കണം. വേറേ എന്തെല്ലാം കാര്യങ്ങൾ ഈ നാട്ടിൽ ചെയ്യാനുണ്ട് ബുദ്ധിജീവി വേഷം കെട്ടുന്ന വിഡ്ഡികളേ? വെള്ളമില്ലാതെ പാടങ്ങളിലെ
കൃഷി നശിക്കുന്നു, തൊഴിൽ നഷ്ടം വർധിക്കുന്നു, തൊഴിലില്ലായ്മ രൂക്ഷം, വിലക്കയറ്റം ക്രമാതീതം, ജീവൻ രക്ഷാമരുന്നുകൾക്ക് വിലവർധന, സർക്കാർ ആശുപത്രികളിൽ കിടക്കയില്ല, ഡോക്ടറില്ല സൗകര്യങ്ങളില്ല നടക്കാൻ വഴികളില്ല.... ഇങ്ങനെ നീളുന്നു നിരവധി ജനകീയ പ്രശ്നങ്ങൾ. ഇതിനൊക്കെ ശാസ്ത്രീയ പരിഹാരം കാണാൻ വല്ല പ്രമേയവും അവതരിപ്പിച്ച് വിജയനെ കൊണ്ട് നടപ്പിലാക്കി കാണിച്ചിട്ടു പോരേ പരിഷത്തേ ഈ എയ്ഡഡ് കുതിര കേറ്റം ? ഉള്ളതൊക്കെ നശിപ്പിച്ച് അതിനെ നോക്കി പല്ലിളിച്ച് വിപ്ലവംതള്ളാതെ ആവശ്യമുള്ള കാര്യത്തിന് ശാസ്ത്രീയ പരിഹാരം തേടൂ പരിഷത്തേ.
.
രണ്ടാം പ്രമേയം കുറച്ചു നന്നായി. ആ പ്രമേയം ചുവടെ:
ന്യൂമോ കോക്കൽ പ്രതിരോധ വാക്സിൻ ന്യായവിലക്ക് ലഭ്യമാക്കുക.
കേരള ധനമന്ത്രി അവതരിപ്പിച്ച 2026 ലെ ബജറ്റിൽ ബി.പി.എൽ. വിഭാഗത്തിൽപെട്ടവർക്ക് ന്യുമോണിയയെ പ്രതിരോധിക്കുന്ന ന്യൂമോ കോക്കൽ വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ചത് കോവിഡിന് ശേഷം നെഞ്ചുരോഗങ്ങൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ സ്വാഗതാർഹമാണ്.മുൻഗണനേതര വിഭാഗത്തിൽപെട്ടവർക്ക് ന്യായവില കൊടുത്ത് സർക്കാർ / സ്വകാര്യ ആശുപത്രികളിൽ നിന്ന് കുത്തിവെപ്പെടുക്കാൻ സാധ്യമാകുന്ന തരത്തിൽ സംവിധാനങ്ങൾ ഏർപ്പെടുത്താൻ കേരള ആരോഗ്യ വകുപ്പ് മുൻകൈ എടുക്കണമെന്ന് ഈ സമ്മേളനം അഭ്യർത്ഥിക്കുന്നു.
ഇതിത്തിരി മാന്യമാണ്. എന്നാൽ ബാക്കിയോനെടുംപൊയിൽ രണ്ട് ദിവസമായി പെരുന്തോടി വേക്കളം എയ്ഡഡ് യുപി സ്‌കൂളിൽ രണ്ട് ദിവസമായി നടത്തി വന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ സമ്മേളനം സമാപിച്ചു. സമാപന സമ്മേളനത്തിൽ മുൻ സംസ്‌ഥാന പ്രസിഡൻ്റ് ബി.രമേഷ് സംഘടനാ രേഖ അവതരിപ്പിച്ചു. റിപ്പോർട്ട് ചർച്ചയിൽ ജില്ലാ സെക്രട്ടറി ബിജു നിടുപാലൂരും വരവ് ചെലവ് കണക്കുകൾ സംബന്ധിച്ച പരാമർശങ്ങൾക്ക് ജില്ല ട്രഷറർ കെ.ബാലകൃഷ്ണനും സംസ്‌ഥാന നിർവാഹക സമിതി അംഗങ്ങളെ സംബന്ധിച്ച ചർച്ചകൾക്ക് എം. ദിവാകരനും മറുപടി നൽകി. ഭാവി പ്രവർത്തന രേഖ ഡോ. മുബാറക് സാനിയും അവതരിപ്പിച്ചു ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലയിൽ സ്‌ഥാപിച്ച മഴ മാപിനികളിലെ മഴയളവ് സംബന്ധിച്ച റിപ്പോർട്ട് ഡോ.കെ.ഗീതാനന്ദൻ അവതരിപ്പിച്ചു.
പി കെ സുധാകരൻ, ഒ.എം. ശങ്കരൻ, പി.പി. ബാബു പ്രസംഗിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 250 പ്രതിനിധികൾ പങ്കെടുത്തു. പി.വി.ജയശ്രീയെ പ്രസിഡൻറായി തിരഞ്ഞെടുത്തു. ടി.വി.വിജയൻ, കെ.വിനോദ് കുമാർ (വൈസ് പ്രസിഡൻ്റുമാർ), ബിജു നിടുവാലൂർ (സെക്രട്ടറി), ഗിരീഷ് കോയിപ്ര, പി.വിജിന (ജോ. സിക്രട്ടറിമാർ), കെ ബാലകൃഷ്‌ണൻ (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ
The council has no work, but then they say they will climb the ladder of aided schools























